Saturday, 26 September 2015

ആചാര കൈകള്‍

എന്താണ് ആചാര കൈകള്‍ ?

            ചില സന്ദര്‍ഭങ്ങളില്‍ പ്രതിയോഗിയുടെ പ്രയോഗങ്ങളെ പ്രതിരോധിക്കുന്നതിന്ന് വേണ്ടിയോ അതല്ലങ്കില്‍ പ്രതിയോഗിയുടെ നേരെ പ്രയോഗങ്ങള്‍ പ്രയോഗിക്കുന്നതിന്ന് വേണ്ടിയോ നമ്മുടെ കൈകളെ ചില പ്രത്യേക രീതികളില്‍ വെക്കുന്നതിനെയാണ് ആചാര കൈകള്‍ എന്ന്‍ പറയുന്നത്.
             ഇവയില്‍ ചിലത് നമ്മള്‍ നിത്യജീവിതത്തില്‍ നാം അറിയാതെ തന്നെ ചെയ്യുന്നതും മറ്റു ചിലത്  അറിഞ്ഞുകൊണ്ടും ചെയ്യുന്നത് ഉണ്ട്. പക്ഷികളും മൃഗങ്ങളും ഇയജന്തുക്കളും അവയെ എതിര്‍ക്കാന്‍ വരുന്ന ശത്രുവിന്റെ മുമ്പില്‍ സ്വന്തം ശരീരഭാഗങ്ങളെ ചില പ്രത്യേക രീതികളില്‍ ക്രമീകരിക്കുന്നതായി നാം കാണാറുണ്ട്. നമ്മുടെ പൂര്‍വികന്മാര്‍ അവയുടെ പ്രവര്‍ത്തനങ്ങളെ സസൂക്ഷ്മം പഠിക്കുകയും അത് അനുകരിച്ച് കൊണ്ട് തന്നെ  ആ പ്രവര്‍ത്തികളില്‍ ചില മാറ്റത്തിരുത്തലുകള്‍ വരുത്തി അവയെ  ക്രമീകരിച്ച് രൂപപ്പെടുത്തിയെടു ത്തതാണ്  ആചാര കൈകള്‍ .ആചാരം എന്നുപറഞ്ഞാല്‍ സാധാരണ മതങ്ങളുമായി ബന്ധപ്പെട്ടു ചെയ്യുന്ന ചില പ്രവൃത്തികളാണ്.എന്നാല്‍ കളരിയിലെ ഈ പ്രവര്‍ത്തനങ്ങ ളില്‍ ചില മതങ്ങളിലെ ആചാരാനുഷ്ഠാനങ്ങളുമായി ബാഹ്യമായി നോക്കുമ്പോള്‍ സാമ്യമുണ്ടെന്ന് നമുക്ക് തോനലുകളുണ്ടാകാം.
           പ്രത്യക്ഷത്തില്‍ നിരുപദ്രവകാരികള്‍ എന്ന്‍ തോന്നുമെങ്കിലും അത്യന്തം അപകടകരമാണ് ഇത്. കളരിപ്പയറ്റിലെ കുറച്ച് ഇത്തരം  കൈകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1- കൂപ്പ് കൈ : കൈമുട്ട് രണ്ടും അടുപ്പിച്ച് കൈ വള്ളകളും വിരളുകളും തമ്മില്‍ ചേര്‍ത്ത്
                      നെഞ്ചിന് അടുപ്പിച്ച് വെക്കുക.ഇതിന്ന്‍ വന്ദന കൈ എന്നും പറയുന്നുണ്ട്.                   
2- പെരുക്കു കൈ : ഇടത്ത് കൈ വലത്ത് ഷോള്‍ഡര്‍ ഭാഗത്തേക്കും വലത്ത് കൈ        
                                 ഇടത്ത്  ഷോള്‍ഡര്‍ ഭാഗത്തേക്കും ആക്കി (ഗുണന രൂപത്തില്‍ )                                  ശരീരത്തോട്  ചേര്‍ത്ത് വെക്കുക.
3- ചട്ട കൈ :  വലത്ത് കൈ നെറ്റിക്ക് മുകളില്‍ തടവായി കൊണ്ടും ഇടത്ത് കൈ നെഞ്ചിന്                          ചേര്‍ത്തൂം വരത്തക്കവിധം വെക്കുക.
4- ചട്ടുക കൈ :  വലത്ത് കൈ വിരലുകള്‍ നിവര്‍ത്തി മുന്നിലേക്ക് ഉയര്‍ത്തി പിടിച്ച്   
                             ഇടത്ത്  കൈവള്ള വലത്ത് കൈ മുട്ടിന് അടിയില്‍ ചേര്‍ത്ത്                                      പിടിച്ച് നില്‍ക്കുക.
5- കലപ്പ കൈ :  വലത്ത് കൈമുഷ്ടി ചുരുട്ടി വലത്ത് ഷോള്‍ഡറിന്‍മേല്‍ വെച്ച് ഇടത്ത് 
                              കൈകൊണ്ട് വലത്ത് കക്ഷം പിടിച്ച് നില്‍ക്കുക.
6- മറ കൈ :  ഇടത്ത് കൈ വിരലുകള്‍ നിവര്‍ത്തി നീട്ടിപ്പിടിച്ച് വലത്ത് മുഷ്ടി ചുരുട്ടി മീതെ 
                        വെച്ചു നില്‍ക്കുക.      
7- വാനര കൈ :  ഇടത് കൈ നീട്ടി മടക്കി പിടിച്ച് വലത്ത് കൈ മടക്കി ഇടത് കൈക്ക് ചേര്‍                                ത്ത് വെച്ച് നില്‍ക്കുക.  
8- കൂട്ട് മുഷ്ടി കൈ :  രണ്ട് കയ്യും കോര്‍ത്ത് പിടിച്ച് മുട്ട് മടക്കി വലഭാഗത്തേക്ക് ചെരിച്ച്                                        വെച് നില്‍ക്കുക.
9- വിളി കൈ :  വലത്ത് കൈ മൂര്‍താവില്‍ വെച്ച് ഇടത്ത് കൈ മാറടക്കി നില്‍ക്കുക.

10- താങ്ങ് കൈ  : ഇടത്ത് കൈ മടക്കി വയറിലും മീതെ വലത്ത് കൈ ഉയര്‍ത്തിയും വെച്ച്
                               നില്‍ക്കുക.
11- മാര്‍ജ്ജാര കൈ :  ഇടത്ത് കൈ മുട്ട് മടക്കി മുഖഭാഗത്തേക്ക് വെച്ച് പിന്നില്‍ വലത്ത്                                            കൈ ചേര്‍ത്ത് വെച്ച് നില്‍ക്കുക.
12- പിടുത്ത കൈ :  ഇടത്ത് കൈ മുട്ട് മടക്കി നീട്ടി പിടിച്ച് വലത്ത് കൈ വള്ള കൊണ്ട്                                            ഇടത്ത്  കൈ കൂര്‍ച്ചം പിടിച്ച് നില്‍ക്കുക.
13- മുഷ്ടി കൈ :  രണ്ട് കയ്യും മുഷ്ടി ചുരുട്ടി ചേര്‍ത്ത് പിടിച്ച് പെരുവിരല്‍ നീട്ടി നേരെ മുന്നി 
                              ലേക്ക് നീട്ടിപിടിച്ച് നില്‍ക്കുക.
14- താമര കൈ :

15- സമ കൈ :

16 - ചിറക് കൈ :

17- ഗരുഡ കൈ :

18- വ്യാഘ്ര കൈ :

19- നാഗ കൈ :

20- വരാഹ കൈ :

21- അസ്ത്ര കൈ :

ഇതു പോലെ ഇരുപത്തഞ്ചോളം ആചാര കൈകള്‍ നിലവില്‍ പഠിപ്പിച്ച് വരുന്നുണ്ട്.ഇവിടെ മുഴുവനും കൊടുത്തിട്ടില്ല,അത് പോലെ ചിലത് എങ്ങനെയെന്നും വിവരിച്ചിട്ടില്ല.എല്ലാം ഒരു  ഗുരുമുഖത്ത് നിന്ന്‍ പഠിക്കേണ്ടതാണ്.എങ്കിലേ ഇതിന്റെ പ്രയോഗ രീതിയും മറ്റും കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കൂ.

No comments:

Post a Comment

'നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക'