ആമുഖം

        കേരളത്തിലെ ഗ്രാമീണ മേഘലകളില്‍ പോലും ഏതെങ്കിലും രീതിയിലുള്ള ഒരു ആയോധന വിദ്യാ കേന്ദ്രം ഉണ്ടാവാതിരിക്കുകയില്ല.ഒരു കാലത്ത് കേരളക്കരയില്‍ കളരിപ്പയറ്റ് നിറ ഞ്ഞാടിയ സമയമുണ്ടായിരുന്നു.പിന്നീട് അത് കരാട്ടെ പോലുള്ള അയല്‍രാജ്യങ്ങളില്‍ നിന്ന്‍ വന്ന വിദ്യകള്‍ക്ക് വഴിമാറി കൊടുക്കുകയായിരുന്നു.കാരണങ്ങള്‍ നമുക്ക് പിന്നീട് പറയാം.
      ഇന്ന്‍ വിദ്യാര്‍ത്ഥികള്‍ വിദ്യകള്‍ പഠിക്കാന്‍ തയ്യാറായി മുന്നോട്ട് വരുന്നുണ്ട്.അതിന്‍റെ  
ഭാഗമായി തന്നെ വിദ്യാലയങ്ങളില്‍ ഏതെങ്കിലും ഒരു ശൈലിയിലുള്ള ആയോധനവിദ്യ 
പഠിപ്പിക്കുന്നതിനായി  പ്രോത്സാഹനം കൊടുക്കുന്നത് കാണുന്നുണ്ട്. നല്ലകാര്യമായി  
അതിനെ നമുക്ക് കാണാം. 
       ഒരു ആയോധനകല എന്നതിലുപരി ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും
ആയ വളര്‍ച്ചക്കും ഉദാത്തമായ വ്യക്തിത്വ വികാസത്തിനും ഉതകുന്ന സമഗ്രമായ ഒരു 
പരിശീലന പരിപാടിയായി ആയോധന വിദ്യകളെ മനസിലാക്കിയ അദ്യാപകന്‍മാര്‍ 
നന്നേ കുറവാണ്.ഉള്ളവര്‍ തന്നെ തമ്മില്‍ തമ്മില്‍ പാരവെപ്പും അസൂയയും കണ്ടുകൂടാ 
യ്മയുമായി ഈ രംഗത്ത് മുന്നേറിക്കൊണ്ടിരിക്കുന്നു.മറ്റുചിലരാകട്ടെ ഇതൊരു ബിസിനസ് 
രീതിയില്‍ കണ്ടുകൊണ്ടും മുന്നോട്ട് പോകുന്നു.ആരെയും കുറ്റപ്പെടുത്തുകയല്ല.ഇന്നിന്‍റെ 
യാഥാര്‍ഥ്യം പറഞ്ഞുപോയതെയുള്ളൂ.
       ഇതുകൊണ്ടുണ്ടാകുന്ന യഥാര്‍ത്ഥ നഷ്ടം വിദ്യാര്‍ത്ഥികള്‍ക്കാണ്.നാലും അഞ്ചും
വര്‍ഷങ്ങള്‍ പരിശീലനം നേടി പുറത്തുവരുന്ന വിദ്യാര്‍ഥിയോട് വിദ്യകളുടെ പൊരുള്‍ 
ചോദിച്ചാല്‍ തലകുനിക്കുന്ന അനുഭവങ്ങളാണ് കാണാന്‍ കഴിയുന്നത്.ഈ രംഗത്ത് 
ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്.

                          നാഥന്‍ തുണക്കുമെന്ന വിശ്വാസത്തോടെ 


                                                നിങ്ങളുടെ സ്വന്തം 

                                                     അബാബീല്‍ 
        







 .
             

                                                                                   

No comments:

Post a Comment

'നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക'