Friday, 22 May 2015

കരാത്തെ പഠനം എന്തിന്ന് ?

തത്ത്വാധിഷ്ഠിതമായ പരിശീലന ക്രമമുള്ള ഒരു ആയോധന കലയാണ് കരാത്തെ.കരാത്തെ മനസിനെയും  ശരീരത്തെയും ഏകോപിപ്പിച്ച് പരമാവധി പ്രവര്‍ത്തന ശേഷി കൂട്ടുന്നു. കരാത്തെ പരിശീലനം കൊണ്ട് 
ശരീരത്തിന്ന് മൊത്തമായി വ്യായാമം കിട്ടുന്നു.പരിശീലന സമയത്ത് രക്തപ്രവാഹ നിരക്ക് കൂടുന്നു.ഓക്സീകരണ നിരക്ക് കൂടുന്നതിനാല്‍ 
ശരീരത്തിലെ കൊഴുപ്പ് കുറയുകയും ആകാരഭംഗി വര്‍ദ്ധിക്കുകയും ചെയ്യുന്നു.രോഗപ്രതിരോധശേഷി കൂടുന്നു.പേശീചലനങ്ങള്‍ സുഗമമാവു കയും  കരുത്തും വേഗതയും വര്‍ദ്ധിക്കുകയും ചെയ്യുന്നു.
      ഊര്‍ജ്ജ്വസ്വലത  വര്‍ദ്ധിക്കുകയും അകാലവാര്‍ദ്ധ്യക്യത്തെ തടഞ്ഞു 
നിര്‍ത്തുകയും ചെയ്യുന്നു.ശാരീരിക സ്വാസ്ഥ്യം മൊത്തം വര്‍ദ്ധിക്കുന്ന 
തിനാല്‍ പ്രവൃത്തി ചെയ്യുവാനുള്ള കഴിവ് കൂടുകയും അത് ജീവിതത്തെ 
നല്ലൊരു നിലയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.മറ്റൊരു ഗുണം ആത്മ വിശ്വാസം വര്‍ദ്ധി 
ക്കുന്നു എന്നുള്ളതാണ്.ആപത്സമയങ്ങളില്‍ മനോധൈര്യം പ്രകടിപ്പിക്കുവാനും തളരാതിരി ക്കുവാനും വിവേകപൂര്‍വ്വം  പെരുമാറുന്നതിന്നും സാധിയ്ക്കുന്നു.

     ക്ലാസുകള്‍ ,സെമിനാറുകള്‍ ,ക്യാമ്പുകള്‍ ,ടൂര്‍ണ്ണമെന്റുകള്‍ എന്നിവ നടത്തുന്നത് മൂലം സംഘാടക പാടവം വര്‍ദ്ധിക്കുന്നു.പഠിതാക്കളില്‍ മത്സര ബോധം വളരുന്നു.അതിനാല്‍ 
തന്റെ കഴിവും കഴിവുകേടും മനസ്സിലാക്കാന്‍ പറ്റുന്നു.ജാഗ്രത,പ്രതിപ്രവര്‍ത്തന വേഗത എന്നിവ വര്‍ദ്ധിപ്പിക്കുവാന്‍ കരാട്ടെയിലെ പോരാട്ട തന്ത്രങ്ങള്‍ സഹായിക്കുന്നു.
     വിവിധ പ്രവര്‍ത്തികള്‍ കരാത്തേയില്‍ പരിശീലിപ്പിക്കുന്നത് മൂലം സഹനശക്തി,ക്ഷമാ 
ശീലം എന്നിവ വര്‍ദ്ധിക്കുന്നു.അച്ചടക്കം കരാത്തെ പരിശീലനത്തിന്റെ  ഭാഗം തന്നെയാണ്.
വ്യക്തിത്വ വികാസവും സ്വഭാവ മേന്മയും ഉണ്ടാകുന്നു.  

No comments:

Post a Comment

'നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക'