
കുങ് -ഫു എന്നത് ചൈനയിലെ ആയോധന കലകളില്‍ പ്രഥമസ്ഥാനത്തുള്ള ഒരു വാക്കായി പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.കുങ് ഫു എന്ന വാക്കിലുള്ള കുങ് ഒരു നിശ്ചിത തുറയിലെ തികവിനെ കണക്കാക്കുന്നു.ഒരു അഭ്യാസി കൈവരിച്ച ഉയര്‍ന്ന പദവിയുടെ അംഗീകാരമായി ഇത് പരിഗണിക്കുന്നു.പ്രമുഖരാല്‍ അംഗീകരിക്കപ്പെട്ടതും പലര്‍ക്കും സാധിക്കാത്തതുമായ ഉയര്‍ച്ചയെ കുങ് എന്ന വാക്ക് സൂചിപ്പിക്കുന്നുണ്ട്.

ഫു എന്ന വാക്കിന്ന് ആയോധനകല പഠിച്ച് ഒരു ഉയര്‍ന്ന നിലയില്‍ എത്തിയവര്‍ എന്നാണ് ചൈനീസ് ഭാഷാര്‍ത്ഥം.കങ്‌ഫു പ്രധാനമായും രണ്ടു വിധമുണ്ട്. വടക്കൻ ഷാവോലിൻ കങ് ഫുവും തെക്കൻ ഷാവോലിൻ കങ് ഫുവും. ശൈലികളുടെ പ്രയോഗം വെച്ച് കങ് ഫുവിനെ ബാഹൃം, ആന്തരി കം എന്നിങ്ങനെ തിരിച്ചിരിക്കുന്നു. വടക്കൻ ശൈലി വെതൃസ്തമായ കാൽ പ്രയോഗങ്ങളിൽ അറിയപ്പെടുന്നു എങ്കിൽ തെക്കൻ ശൈലി ശക്തമായ കൈ പ്രയോഗങ്ങളിൽ അറിയപ്പെടുന്നു. അതുകൊണ്ട് തന്നെ വടക്കൻ ചവിട്ടും തെക്കൻ ഇടിയും എന്ന ശൈലി പ്രയോഗം തന്നെയുണ്ട്. പൊതുവെ വടക്കൻ ഷവൊലിൻ ശൈലിയിൽ കാൽ പ്രയോഗങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത് എന്നാൽ തെക്കൻ ശൈലിയിൽ ആകട്ടെ കൈ പ്രയോഗങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. എന്തിരുന്നാലും തയിക്കാണ്ടൊ, കിക്ക് ബോക്സിങ്, കരാട്ടെ തുടങ്ങിയ അയോധനകലകളിലെ കാൽപ്രയോഗങ്ങളിലും വ്യത്യസ്ഥതയുള്ളതും വിവിധ രീതിയിൽ ചെയ്യുന്നതുമായ അമൂല്യങ്ങളായ വളരെയധികം കാൽപ്രയോഗങ്ങൾ തെക്കൻ ശൈലിയിലുണ്ട് എന്നത് പ്രതേൃകം എടുത്ത് പറയേണ്ട പ്രത്യേകതയാണ്. അതുപോലെതന്നെ വടക്കൻ ഷവൊലിൻ ശൈലിയിലെ ബലവത്തായ സമതുലനത്തെ(ബാലൻസിനെ) കുറിച്ച് പ്രത്യേകം എടുത്ത് പറയേണ്ട ഒന്നാണ്.
No comments:
Post a Comment
'നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക'