വ്യായാമം ചെയുകയെന്നാല്‍ അത് പ്രകൃതി വിരുദ്ധമല്ലേ എന്ന ചോദ്യം മനസ്സിലുദിക്കാത്തവര്‍ വിരളമാണ്. കാരണം,ജീവജാലങ്ങളൊന്നും വ്യായാമം ചെയ്യാറില്ല എന്നതു തന്നെ.മനുഷ്യനും വ്യായാമം ചെയ്യേണ്ടതില്ല. പക്ഷേ അവന്റെ അന്നപാനീയ്യത്തിന്നായി അവനാധ്വാനിക്കണം. അവന്റെ ലൈംഗിക ആവശ്യങ്ങള്‍ക്കായും ശത്രുക്കളില്‍ നിന്ന്‍ രക്ഷപ്രാപികാനായും മത്സരിക്കേണ്ട തുണ്ട്. ആഹ്ലാദത്തിലവന്ന് തുള്ളിച്ചാടാന്‍ അവസരം വേണം. ദേഷ്യം വരുമ്പോള്‍ ശത്രുവിന്റെ മേല്‍ ചാടിവീഴാനും ഭയം വന്നാല്‍ ഓടാനും അവനെ അനുവദിക്കണം. കൂട്ടത്തോടെ കളിക്കാനാനുവദി ക്കണം. ഇതൊക്കെ മനുഷ്യനാര്‍ജ്ജിച്ച വിജ്ഞാനത്തിന്നും അവന്റെ സംസ്കാരത്തിന്നും അനുവദി ക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെയവന്‍ വ്യായാമം ചെയ്തേ പറ്റൂ.വ്യായാമം എന്നു കേള്‍ക്കേണ്ട താമസം ഓര്‍മ്മവരുന്നത് കോളസ്ട്രോളും ബ്ലേഡ്പ്രഷരും പ്രമേഹവുമൊക്കെയാണ്.ഇത്തരം രോഗങ്ങള്‍ പിടിപെട്ടവരാണ് വ്യായാമം ചെയ്യേണ്ടത് എന്നാണ് നാട്ടില്‍ പൊതുവേയുള്ള ധാരണ. പക്ഷേ വ്യായാമം രോഗം മറാനല്ല,ജീവിക്കാന്‍ വേണ്ടിയാണ്, അതും സുഖമായി ജീവിക്കാന്‍ വേണ്ടിയാണ്.അത് പ്രകൃതി ദത്തവുമാണ്.പ്രകൃതിയുടെ ഉള്‍വിളി ഉണ്ടാവുമ്പോഴാണ് അത് ചെയ്യേണ്ടത്.ഇതല്ലാം പ്രകൃതിയുടെ നിയമം.അത് മുഴുവന്‍ പാലിക്കാന്‍ നമുക്ക് കഴിയില്ല.പക്ഷേ ചിലതൊക്കെ പാലിച്ചേ പറ്റൂ.അതല്ലങ്കില്‍ പ്രതികൂലമായി വരുന്നതെന്തും അനുഭവിച്ചേ പറ്റൂ.
വ്യായാമത്തിലൂടെ രക്തസഞ്ചാരം സുഗമമാകുന്നു.അതോടെ എല്ലാ അവയവത്തിലേക്കും പോഷക പദാര്‍ത്ഥങ്ങള്‍ നിര്‍ദിഷ്ടമായ അളവില്‍ എത്തിച്ചേരുകയും ചെയ്യുന്നു.മാത്രമല്ല രക്ത പ്രവാഹം നല്ലനിലയിലായതിനാല്‍ മാലിന്യ വിസര്‍ജ്ജനവും ശരിയായ രീതിയില്‍ തന്നെ നടക്കുന്നു. വ്യായാമവും വിശ്രമവും ഒരുമിച്ചു കൊണ്ടുപോകുകയും വ്യായാമത്തിലൂടെ കൂടുതല്‍ പ്രവര്‍ത്തിച്ച കോശങ്ങള്‍ക്കും അവയവത്തിന്നും ക്ഷീണം സംഭവിക്കാതെ നോക്കുകയും ചെയ്യുന്നു.
ശാസ്ത്രീയമായ വ്യായാമ രീതിയില്‍ നമ്മുടെ കളരിപ്പയറ്റിനെകാളും ശാസ്ത്രീയമായ കലനങ്ങളുള്ള ഒരു വ്യായാമ രീതി കണ്ടത്താന്‍ കഴിഞ്ഞെന്നു വരില്ല.കളരിയഭ്യാസത്തിലൂടെ ശരീരത്തിന്ന് മൊത്തത്തില്‍ അയവും ചലനവും സാധ്യമാവുന്നു.ഇതില്‍ ശ്വസന വ്യവസ്ഥകളും വിശ്രമവ്യവസ്ഥകളും അടങ്ങിയിരിക്കുന്നു.
പ്രകൃതിജീവിതം നയിക്കുന്നവരും വ്യായാമം ചെയ്യണം.ശരീരത്തിന്റെ ഏതൊരു ഭാഗവും ഉപയോഗിച്ചില്ലെങ്കില്‍ പിന്നീടതിന്നു മാറ്റം വരും.ഉപയോഗിക്കാത്തതിനെ നിശ്ചലമാക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുക എന്നത് സനാതന നിയമത്തില്‍ പെട്ടതാണ്.ഇതിനെ ആധുനിക ശാസ്ത്രം പരിണാമസിദ്ധാതം എന്ന്‍ പറയുന്നു. കഴിഞ്ഞ കാലങ്ങളിലൊക്കെ പച്ചക്ക് കടിച്ചു തിന്നുന്ന ശീലമുണ്ടായിരുന്നു.അത് കൊണ്ട് തന്നെ പല്ലുകള്‍ക്കും മോണകള്‍ക്കും വ്യായാമം കിട്ടിയിരുന്നു.ഇന്ന്‍ പഴങ്ങള്‍ പോലും മിക്സിയിലടിച്ച് കുടിക്കുന്നു.
കടിച്ചരക്കാത്തത് മാത്രമല്ല നമ്മുടെ പല്ലുതേപ്പില്‍ മാറ്റങ്ങളുമുണ്ടായി.വിരലുകള്‍ കൊണ്ട് പല്ല് തേച്ചിരുന്ന കാലത്ത് മോണകള്‍ക്കും പല്ലുകള്‍ക്കും നല്ലൊരു ഉഴിച്ചില്‍ കിട്ടിയിരുന്നു.ഇങ്ങനെ ആധുനിക മനുഷ്യന്റെ ജീവിത ചര്യയില്‍ പലമാറ്റങ്ങളും സംഭവിച്ചത് മൂലം അവന്റെ ശാരീരികമായ നിലനില്‍പിന്ന് ആവശ്യമായ വ്യായാമം അവന്‍ കണ്ടത്തേണ്ടി വന്നു.ഇതുകൊണ്ടാണ് ആധുനിക ജീവിതശൈലിമൂലമുണ്ടാവുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ ഭക്ഷണ നിയന്ത്രണത്തിന്ന് പുറമെ വ്യായാമവും ആവശ്യമാണന്ന് പറയുന്നത്.
No comments:
Post a Comment
'നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക'