Monday, 11 May 2015

കളരിപ്പയറ്റ് പരിശീലനം എങ്ങനെ


നാല് ഭാഗങ്ങളായിട്ടാണ് കളരിപ്പയറ്റ് പരിശീലിപ്പിക്കുന്നത്.
1.മെയ്ത്താരി
2.കോല്‍ത്താരി
3.അങ്കത്താരി
4.വെറും കൈ എന്നിവയാണത്.



1.മെയ്ത്താരി:
 മെയ്പ്പയറ്റാന് കളരിയുടെ അടിസ്ഥാന പരിശീലനം. ആക്രമണത്തെ നേരിടാനും ശരീരത്തെ പ്രധിരോധിക്കുന്നതിന്നു വേണ്ടിയും ശരീരത്തെ ഏത് നില കൈകൊള്ളുന്നതിന്നും, അവിശ്വസനീയ വേഗതയില്‍ ചാടാനും,തിരിയാനും,മറിയാനും,അതിശയകരങ്ങളായ ദ്രുതചലനങ്ങള്‍ സ്വായത്തമാക്കാനും ഈ പരിശീലനം കൊണ്ട് സാധിയ്ക്കുന്നു. കൈകള്‍ കൊണ്ടും കാലുകള്‍ കൊണ്ടും ഒരേ വിധത്തിലുള്ള വേഗതയിലും സൂക്ഷ്മമായും ചെയ്യാന്‍ സാധിക്കുന്ന പ്രയോഗസിദ്ധി ഇതിലൂടെ നേടിയെടുക്കാന്‍ സാധിയ്ക്കും."മെയ് കണ്ണാകുക" എന്നതാണ് പയറ്റ് മൊഴി.കണ്ണടഞ്ഞു തുറക്കുന്ന വേഗതയില്‍ നീക്കങ്ങളും പ്രയോഗങ്ങളും ചെയ്ത് കഴിയണം എന്നതാണ് ഈ പദപ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്.

      മെയ്യിറക്കം,മെയ്യൊതുക്കം,മെയ്യടക്കം എന്നും ഇതിന്നു പറയുന്നുണ്ട്.ആയുധങ്ങള്‍ സമര്‍ത്തമായി ഉപയോഗിക്കുന്നതിന്നും വെറുംകൈകള്‍ക്കൊണ്ട് എതിരാളിയോട് പൊരുതുവാനും ആവശ്യമായ ദേഹസ്വാധീനം ഉണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യം. അംഗലാഘവം,പ്രയോഗവേഗത,ദൃഷ്ട്ടികളുടെ ഏകാഗ്രത എന്നീ ഗുണങ്ങള്‍ ഇതിലൂടെ ലഭിക്കുന്നു.

       മെയ്പ്പയറ്റ് എന്നുപറഞ്ഞാല്‍ ശരീരം കൊണ്ട് മാത്രം ചെയ്യുന്ന ഒരു പ്രത്യേക   തരം മുറയാണ്.ഇതില്‍ ശത്രുവിന്‍റെ ആക്രമണങ്ങളെ പ്രധിരോധിക്കുന്നതോടൊപ്പം തന്നെ എതിരാളിക്ക് നേരെയുള്ള പ്രത്യാക്രമണങ്ങളുമാണ് ഇതില്‍ മുഖ്യമായും അടങ്ങിയിരിക്കുന്നത്.
ചിട്ടപ്പെടുത്തിയ വഴിക്ക്രമത്തിലുള്ള വായ്ത്താരികള്‍ക്കനുസരിച്ചാണ് ഇത് പരിശീലിക്കുന്നത്.ഏതെങ്കിലും ഒരു ചുവടിനെ ആശ്രയിച്ച് കൊണ്ടുള്ള നീക്കത്തിന്നും മാറ്റത്തിന്നും അതില്‍ അടങ്ങിയിടുള്ള മറ്റ് പ്രയോഗങ്ങള്‍ക്കും കൂടി ഒരു "തൊഴില്‍ " എന്നു പറയുന്നു. ഇങ്ങനെയുള്ള പലവിധ ചുവടുകളെ ആശ്രയിച്ചുകൊണ്ടുള്ള കയറ്റങ്ങള്‍ , ഇരക്കങ്ങള്‍ , ചാട്ടങ്ങള്‍ തുടങ്ങിയ പ്രയോഗങ്ങളടങ്ങിയതിന്നു ഒരു "അറപ്പ് " എന്നു പറയുന്നു.ഇപ്രകാരമുള്ള മൂന് മുതല്‍ ആറ് വരെയുള്ള അറപ്പുകള്‍ ചേര്‍ന്നതിന്നു ഒരു "അടവ്"എന്നു പറയുന്നു.കുറെ അടവുകള്‍ ചേര്‍ന്നതിന്നു ഒരു "പയറ്റ് "എന്നു പറയുന്നു.
മെയ്പ്പയറ്റിനെ പലവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
a.മെയ്പ്പയറ്റ്, b.പകര്‍ച്ചക്കാല്‍ പയറ്റ്, c.കൈകുത്തിപ്പയറ്റ്, d.വെട്ടുംതഞ്ചംപ്പയറ്റ് എന്നിവ.


2.കോല്‍ത്താരി:

മെയ്ത്താരി പയറ്റ് പരിശീലിച്ച് ദേഹസ്വാധീനം കിട്ടിയതിന്ന് ശേഷമാണ് കോല്‍ത്താരി പയറ്റ് പഠിപ്പിക്കുന്നത്.മൂര്‍ച്ചയില്ലാത്ത മരം കൊണ്ടും ചൂരല്‍ കൊണ്ടുമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള  അഭ്യാസരീതിയെയാണ് 'കോല്‍ത്താരി പയറ്റ് മുറ' എന്നു പറയുന്നതു. ഇതില്‍ ഒരുപാട് തരം ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
a.മുച്ചാണ്‍ ,b.കെട്ടുകാരി, c,ഒറ്റ, e.ഗദ


3.അങ്കത്താരി:

കോല്‍ത്താരി കഴിഞ്ഞാല്‍ അടുത്ത ഘട്ടമാണ് കളരിപ്പയറ്റിലെ അങ്കത്താരി.ഇതില്‍ ഉപയോഗിക്കുന്നത് ലോഹങ്ങളെ കൊണ്ട് നിര്‍മിച്ച മൂര്‍ച്ചയുള്ള ആയുധങ്ങളാണ്.ചെറുതും വലുതുമായ ഒട്ടനവതി ആയുധങ്ങള്‍ ഉപയോഗിച്ച് പരിശീലിക്കുന്നു.

4.വെറുംക്കൈ: 
കളരിയഭ്യാസത്തിലെ നാലാമത്തെ ഭാഗമാണ് വെറും കൈ.ആയുധം ധരിച്ചോ അല്ലാതെയോ എതിരിടുന്ന പ്രതിയോഗിയെ ആയുധമൊന്നും കൂടാതെ നിരായുദ്ധനായി എതിരിട്ട് നിഷ് പ്രയാസം എതിരാളിയെ കീഴ്പ്പെടുത്തുന്ന രീതിയാണ് വെറുംക്കൈ മുറ.കൈകള്‍ കൊണ്ടും കാലുകള്‍ കൊണ്ടും ശരീരത്തിന്റെ മറ്റ് ഭാഘങ്ങള്‍ കൊണ്ടും വേഗതയിലും സൂക്ഷ്മമായും ചെയ്യാന്‍ സാധിക്കുന്ന പ്രയോഗ സിദ്ധിയും മെയ് കണ്ണാകുക എന്ന ലക്ഷ്യം പ്രായോഗികമാക്കാനുതകുന്ന അഭ്യാസപരിശീലനം കൊണ്ട് കൈ വരുന്ന ദേഹസ്വാധീനവും ഒരു കളരിയഭ്യാസിയെ വെറുംക്കൈകള്‍കൊണ്ടുള്ള ഫൈറ്റിങ്ങില്‍ അജയ്യനാക്കുന്നു.മെയ്പ്പയറ്റ്,പകര്‍ച്ചക്കാല്‍,കൈകുത്തിപ്പയറ്റ് മുതലായവയില്‍ നിന്ന് പഠിച്ച പ്രയോഗങ്ങളാണ് വെറും കൈമുറയില്‍ ഉപയോഗിക്കുന്നത്.
വെറുംക്കൈ മുറയിലെ മറ്റൊരു ഇനമാണ് പിടിമുറ.ശത്രുവിന്‍റെ അടി,ഇടി,വെട്ട്,തൊഴി മുതലായവ തടുത്ത് ശരീരത്തിനു ഒന്നും പറ്റാതെ രക്ഷ നേടാനും,ശത്രുവെ കീഴ്പ്പെടുത്തുകയോ,മറിച്ചിടുകയോ ചിലപ്പോള്‍ കൊല്ലുക തന്നെയോ ചെയ്യാനും ഉതകിയ പല പിടുത്തങ്ങളും വെറുംക്കൈ മുറയില്‍ പഠിപ്പിക്കുന്നു.അങ്ങനെയുള്ള നൂറുക്കണക്കിന് പിടുത്തങ്ങള്‍ ഉണ്ട്.ഒരു പിടുത്തത്തിന് ഒഴിവുകളും അതിന് മാറുപിടുത്തങ്ങളും മറുഒഴിവുകളും ഉണ്ട്.അങ്ങനെ വെറുംക്കൈ മുറ എന്നു പറയുന്നത് വലിയൊരു ശാഖ തന്നെയാണ്.
മുടിപിടിച്ചാല്‍,മാറുപിടിച്ചാല്‍,മുന്നില്‍നിന്ന് കെട്ടിപ്പിടിച്ചാല്‍,പിന്നില്‍നിന്ന് കെട്ടിപ്പിടിച്ചാല്‍ .........ഇങ്ങനെ പോകുന്നു വെറുംക്കൈ മുറയിലെ പ്രയോഗങ്ങള്‍.


No comments:

Post a Comment

'നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക'