അവരവരുടെ കൈകളാല്‍ എട്ട് ചാണ്‍നീളമാണ് ശരീരത്തിനുള്ളത്. മനുഷ്യശരീരം അനേകം
കോശങ്ങള്‍ ,അസ്ഥികള്‍ ,സന്ധികള്‍ ,മാംസപേശികള്‍ ,നാഡികള്‍ ,സിരകള്‍ എന്നിവ
അടങ്ങിയതാണ്.അതില്‍ ശ്വസോച്ഛാസത്തിന്ന് മൂക്ക് ,ശ്വാസനനാളം, ശ്വാസകോശം എന്നിവയും
പോഷണത്തിന്ന് വായ് ,പല്ല് ,അന്നനാളം ,ആമാശയം ,യാകൃത്
എന്നിവയുമുണ്ട്.പഞ്ചേന്ദ്രിയങ്ങളും ,പഞ്ചകര്‍മ്മേന്ദ്രിയങ്ങളും ,മലമൂത്ര
വിസര്‍ജനേന്ദ്രിയങ്ങളും അടങ്ങിയതാണീ ശരീരം.
മാംസം ,മേദസ് ,ത്വക്ക് മുതലായവകൊണ്ട്
ആവൃത്തമായ അസ്ഥിപഞ്ചരമത്രേ ശരീരത്തിന്റെ ആധാരം.മനുഷ്യശരീരത്തില്‍ ചെറുതും വലുതുമായി
ഇരുന്നൂറ്റിയമ്പതോളം അസ്ഥികളുണ്ട്.
എല്ലുകള്‍ :
മുഖത്ത് 14,തലയില്‍ 8,ഓരോ ചെവിക്കും 3 വീതം
ഇങ്ങനെ തലയിലാകെ 28 എല്ലുകള്‍ ഉണ്ട്.
നട്ടെലുകള്‍ 26,വാരിയെല്ലുകള്‍
24,വാരിയെല്ലുകളെ കോര്‍ക്കുന്ന ഒരെല്ല്, കണ്ഠസ്ഥികള്‍ 7,എടുപ്പില്‍ 5,ഗുദത്തിന്നു
ചുറ്റുമായി 15 ഇങ്ങനെ ഉടലില്‍ 78 എല്ലുകള്‍ ഉണ്ട്.
ഓരോ കൈക്കും 32 വീതം ,ഓരോ കാലിന് 31 വീതം കൂടി
കൈകാലുകളില്‍ ആകെ 126 എല്ലുകളുമാനുള്ളത്.
ഗുദത്തിന് ചുറ്റും രണ്ട് എല്ലെ
കാണുകയുള്ളൂവെങ്കിലും അവ 15 എല്ലുകള്‍ ചേര്‍ന്നതാണ്.
ചരകന്‍,സുശ്രുതന്‍,വാഗ്ഭടന്‍ മുതലായവരുടെ
അഭിപ്രായപ്രകാരം പല്ലും എല്ലും നഖവും എല്ലാം അടക്കം അസ്ഥികള്‍ 360 എന്നു
കണക്കാക്കപ്പെട്ടിരിക്കുന്നു.സുശ്രുതന്‍ ശല്യശാസ്ത്രത്തെ അടിസ്ഥാനമാക്കി 300
എല്ലുകളെ കണക്കിലെടുക്കേണ്ടതുള്ളൂ എന്നു അഭിപ്രായപ്പെട്ടിടറ്റുണ്ട്.
അസ്ഥിപഞ്ചരത്തിനുള്ളില്‍ ശരീരത്തെ
ചലിപ്പിക്കാന്‍ മൃദുലമായ തന്തുക്കളാല്‍ അസ്ഥികളെ പരസ്പരം ബന്ധിച്ചിരിക്കുന്നു.പല
ഗ്രന്ധികളും ശരീരത്തെ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്.മൃദുവായ തന്തുകളെ
സംരക്ഷിക്കുന്നത് മാംസ പേശികളാണ്.ഈ മാംസപേശികള്‍ കൊഴുപ്പ് കൊണ്ടും അതിനു പുറമെ
കാണുന്ന ത്വക്ക് കൊണ്ടും പൊതിഞ്ഞിരിക്കുന്നു.
മാംസത്തിനോരു പ്രത്യേകതയുണ്ട്. സ്ഥിതിസ്ഥാപകത
(elasticity) തടിക്കുമ്പോള്‍ റബ്ബര്‍ പോലെ വികസിക്കുകയും മെലിയുമ്പോള്‍
ചുരുങ്ങുകയും ചെയ്യുന്നു.
മനുഷ്യശരീരത്തില്‍ അസ്ഥിസംരക്ഷണത്തിനായി മുഖ്യമായി 500 പേശികള്‍ പുരുഷന്മാരിലും ,520 എണ്ണം സ്ത്രീകളിലും
കാണപ്പെടുന്നു.മാംസപേശികള്‍ രണ്ട് തരത്തിലാണ് ഉള്ളത്.
1.ഇച്ഛാനുവര്‍ത്തി :
നമ്മുടെ ഇച്ചയ്ക്കാനുസരിച്ച്
പ്രവര്‍ത്തിക്കുന്ന മാംസപേശികളെ ഇച്ഛാനുവര്‍ത്തികളെന്ന് പറയുന്നു.
ഉദാ:കൈകാലുകള്‍
ചലിപ്പിക്കുക,സംസാരിക്കുക.
2.അനിച്ചാനുവര്‍ത്തി :
ഇച്ചിക്കാതെ തന്നെ പ്രവര്‍ത്തിക്കുന്ന
മാംസപേശികളെ അനിച്ചാനുവര്‍ത്തി പേശികള്‍ എന്നു പറയുന്നു.
ഉദാ:ശ്വാസോച്ചാസം, ദഹനക്രിയ, ഹൃദയമിടിപ്പ്.
No comments:
Post a Comment
'നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക'